Connect with us

Kerala

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം: ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ഇന്ധന ടാങ്കില്‍ ചോര്‍ച്ചയുമില്ല; കാരണം കണ്ടെത്താന്‍ പരിശോധന തുടരുന്നു

മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കാറിന്റെ വയറിംഗിലും തകരാറൊന്നും കണ്ടെത്താനായില്ല. കാറിന്റെ പിറകില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് വ്യക്തമായി.

Published

|

Last Updated

കോഴിക്കോട് | ചെറുവണ്ണൂര്‍ കക്കറമുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിക്കാനിടയായ സംഭവത്തില്‍ അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാല്‍ യഥാര്‍ഥ കാരണം തിരിച്ചറിയാനായിട്ടില്ല.

കാറിന്റെ വയറിംഗിലും തകരാറൊന്നും കണ്ടെത്താനായില്ല. ഇന്ധന ടാങ്കില്‍ ചോര്‍ച്ചയുമുണ്ടായിട്ടില്ല. കാറിന്റെ പിറകില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഫോറന്‍സിക് സംഘത്തിന്റെ പരിശോധന തുടരുകയാണ്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ചെറുവണ്ണൂര്‍ പുത്തന്‍ ചാലില്‍ രജിന്‍ ലാലിന്റെ ഭാര്യ, ഏഴുമാസം ഗര്‍ഭിണിയായ സോനയാണ് പൊള്ളലേറ്റ് മരിച്ചത്. അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ രജിന്‍ലാല്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

Latest