Connect with us

Editors Pick

തലമുടി തഴച്ചു വളരാൻ ചില വിറ്റാമിനുകൾ

തലമുടി തഴച്ചു വളരുന്നതിന് സഹായിക്കുന്ന ചില വൈറ്റമിനുകളെ കൂടെ കൂട്ടുന്നതിലൂടെ മുടി വളർച്ചയിൽ വലിയ മാറ്റം തന്നെ വരുത്താൻ സാധിക്കും.

Published

|

Last Updated

മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിലും മുടിയുടെ മറ്റ് ആരോഗ്യ പ്രശ്നങ്ങളും. തലമുടി തഴച്ചു വളരാനായി വീട്ടുവൈദ്യങ്ങൾ പലതും നോക്കി പരാജയപ്പെട്ടോ?. ഒന്നും ഫലം കണ്ടിട്ടില്ലെങ്കിൽ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ. വീട്ടുവൈദ്യുമോ മായാജാലമോ ഒന്നുമല്ല. തലമുടി തഴച്ചു വളരുന്നതിന് സഹായിക്കുന്ന ചില വൈറ്റമിനുകളെ കൂടെ കൂട്ടുന്നതിലൂടെ മുടി വളർച്ചയിൽ വലിയ മാറ്റം തന്നെ വരുത്താൻ സാധിക്കും.

വിറ്റാമിനുകളുടെ കുറവുകൊണ്ടാണ് മിക്കപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നതും മുടികൊഴിയുന്നതും. അതുകൊണ്ടുതന്നെ ആവശ്യമായ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണസാധനങ്ങൾ തിരഞ്ഞെടുത്ത് നിങ്ങളുടെ മെനുവിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. മുടികൊഴിച്ചിൽ തടയാനും മുടിയുടെ ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിനുകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

വിറ്റാമിൻ എ

വിറ്റാമിൻ എ തലമുടിയുടെ വളർച്ചയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു വിറ്റമിൻ ആണ്. തലമുടി പൊട്ടാതിരിക്കാനും വളരാനും വിറ്റാമിൻ എ സഹായിക്കും. ഇതുകൊണ്ടുതന്നെ വിറ്റാമിൻ എ അടങ്ങിയ ക്യാരറ്റ്, തക്കാളി, ചീര, മധുരക്കിഴങ്ങ്, ഇലക്കറികൾ തുടങ്ങിയവ ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തണം. കോഴി മുട്ടയിലും വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ സി

മുടിയുടെ കാര്യത്തിൽ മറ്റൊരു അത്ഭുതം പ്രവർത്തിക്കാവുന്ന വിറ്റാമിൻ ആണ് വിറ്റാമിൻ സി. ഈ വിറ്റാമിൻ തലമുടി വളർച്ചയ്ക്ക് ആവശ്യമായ അയണിനെ ആഗിരണം ചെയ്യുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. തലമുടി വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ ശരീരത്തെ വളരെ അധികം സഹായിക്കുന്ന വിറ്റാമിൻ ആണ് സി. ഓറഞ്ച്, നെല്ലിക്ക, നാരങ്ങ, ചീര കുരുമുളക് ഇലക്കറികൾ ബ്രോക്കോളി പപ്പായ തുടങ്ങിയവയിൽ എല്ലാം വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ ബി (ബയോട്ടിൻ )

തലമുടി തഴച്ചു വളരാനായി വിറ്റാമിൻ ബി അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. കൂൺ അവക്കാഡോ മുട്ടയുടെ മഞ്ഞ സാൽമൺ ഫിഷ് എന്നിവയിൽ എല്ലാം വിറ്റാമിൻ ബി ധാരാളമായി അടങ്ങിയിട്ടുണ്ട്. പാലും പാലുൽപന്നങ്ങളും സോയാബീനും നട്സും എല്ലാം ബയോട്ടിന്റെ മികച്ച കലവറകളാണ്.

വിറ്റാമിൻ ഡി

മുടിയുടെ വളർച്ചയിൽ ചില മാന്ത്രിക മാറ്റങ്ങൾ ഉണ്ടാക്കാൻ വിറ്റാമിൻ ഡിക്ക് കഴിയും. ഈ വിറ്റമിന് തലമുടി കൊഴിയുന്നത് തടഞ്ഞുനിർത്താൻ ശേഷിയുണ്ട്. മുട്ട ധാന്യങ്ങൾ പാല് പാൽ ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്നെല്ലാം വിറ്റമിൻ ഡി ലഭിക്കും.

ഒരുപാട് പ്രശ്നങ്ങൾ കൊണ്ട് നിങ്ങളുടെ മുടിയുടെ വളർച്ച തടസ്സപ്പെട്ടേക്കാം. ഒപ്പം മുടി കൊഴിച്ചിലും ഉണ്ടായേക്കാം. വിറ്റാമിനുകളുടെ അഭാവം മൂലം ഉണ്ടാകുന്ന മുടികൊഴിച്ചിലാണ് നിങ്ങളുടേതെങ്കിൽ ഈ വിറ്റാമിനുകളുടെ ഉപയോഗം നിങ്ങളുടെ പ്രശ്നം പരിഹരിച്ചേക്കാം. മറിച്ചാണെങ്കിൽ ഒരു ഡോക്ടറുടെ സഹായം തേടുന്നതാണ് നല്ലത്.

Latest