Connect with us

lynching

മകളെ അപമാനിക്കുന്ന വീഡിയോക്കെതിരെ പ്രതിഷേധിച്ച സൈനികനെ ഗുജറാത്തില്‍ തല്ലിക്കൊന്നു

വീഡിയോ പ്രചരിപ്പിച്ച 15കാരന്റെ ബന്ധുക്കളാണ് സൈനികനെ മര്‍ദിച്ച് കൊന്നത്.

Published

|

Last Updated

അഹമ്മദാബാദ് | മകളെ അപമാനിക്കുന്ന വീഡിയോ പ്രചരിക്കുന്നതിനെതിരെ പ്രതിഷേധിച്ച സൈനികനെ തല്ലിക്കൊന്നു. ഗുജറാത്തിലെ നദിയാദിലാണ് ബി എസ് എഫ് ജവാനെ കൊന്നത്. വീഡിയോ പ്രചരിപ്പിച്ച 15കാരന്റെ ബന്ധുക്കളാണ് സൈനികനെ മര്‍ദിച്ച് കൊന്നത്.

ചക്ലാസി ഗ്രാമത്തിലെ 15കാരന്റെ വീട്ടിലെത്തിയാണ് സൈനികന്‍ പ്രതിഷേധിച്ചത്. ഇദ്ദേഹത്തിന്റെ മകള്‍ പഠിക്കുന്ന സ്‌കൂളിലാണ് 15കാരനും പഠിക്കുന്നത്. ഇരുവരും അടുപ്പത്തിലായിരുന്നു.

എന്നാല്‍, പെണ്‍കുട്ടിയെ അപമാനിക്കുന്ന വീഡിയോ 15കാരന്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യ, രണ്ട് ആണ്‍മക്കള്‍, അനന്തരവന്‍ എന്നിവരോടൊപ്പമാണ് ഇദ്ദേഹം വിഷയം തിരക്കാന്‍ ആണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. എന്നാല്‍, 15കാരന്റെ ബന്ധുക്കള്‍ ഇവരെ അപമാനിക്കുകയും മര്‍ദിക്കുകയുമായിരുന്നു.

Latest