Connect with us

solar scandal

സോളാര്‍ കേസ്: സി ബി ഐ ഇന്ന് പി സി ജോര്‍ജിന്റെ മൊഴിയെടുക്കും

പരാതിക്കാരി പീഡനവിവരങ്ങള്‍ തന്നോട് പറഞ്ഞതായി ജോര്‍ജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു

Published

|

Last Updated

തിരുവനന്തപുരം | രാഷ്ട്രീയ നേതാക്കള്‍ പ്രതികളായ സോളാര്‍ പീഡന കേസ് അന്വേഷിക്കുന്ന സി ബി ഐ സംഘം ഇന്ന് പി സി ജോര്‍ജിന്റെ മൊഴിയെടുക്കും. സാക്ഷി എന്ന നിലയിലാണ് പി സി ജോര്‍ജിനോട് സി ബി ഐ കാര്യങ്ങള്‍ ചോദിച്ചറിയുന്നത്. പരാതിക്കാരി പീഡനവിവരങ്ങളടക്കമുളള കാര്യങ്ങള്‍ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പി സി ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കല്‍. പരാതിക്കാരിയുടെ മുന്‍ അഭിഭാഷകനായ ഫെന്നി ബാലകൃഷ്ണന്റെ മൊഴിയും ഇന്നെടുക്കും.

 

 

Latest