Health
കുതിർത്ത ഉലുവയിലുണ്ട് ആരോഗ്യ ഗുണങ്ങള്‍ ഏറെ!
ദഹനം മെച്ചപ്പെടുത്തുന്നതിനും ഗ്യാസ്ട്രറേറ്റീസ് തടയുന്നതിനും കുതിർത്ത ഉലുവ കഴിക്കുന്നത് നല്ലതാണ്

കുതിർത്ത ഉലുവ ആരോഗ്യത്തിന് അത്യുത്തമമാണ്. അവ മുളപ്പിച്ച് എടുക്കുന്നത് കൂടുതൽ ഗുണം ചെയ്യും. എന്തൊക്കെയാണ് കുതിർത്ത ഉലുവയുടെ ഗുണങ്ങൾ എന്ന് നോക്കാം.
അസിഡിറ്റി കുറയ്ക്കുന്നു
- ഉലുവ കുതിർത്ത് വെറും വയറ്റിൽ കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു
- കുതിർത്ത ഉലുവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കും. മുളപ്പിച്ച ഉലുവയിൽ 30 മുതൽ 40 ശതമാനം വരെ പോഷകഗുണം കൂടുതലുണ്ട്.
മെച്ചപ്പെട്ട ദഹനം
- ദഹനം മെച്ചപ്പെടുത്തുന്നതിനും ഗ്യാസ്ട്രറേറ്റീസ് തടയുന്നതിനും കുതിർത്ത ഉലുവ കഴിക്കുന്നത് നല്ലതാണ്
കൊളസ്ട്രോൾ കുറയ്ക്കുന്നു
- ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്ക് കുതിർത്തതോ മുളപ്പിച്ചതോ ആയ ഉലുവ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ശരീരഭാരം കുറയ്ക്കുന്നു
- മെറ്റബോളിസം വർധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ഉലുവയ്ക്ക് കഴിവുണ്ട്. കുതിർത്ത ഉലുവ ദിവസേന കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ആവശ്യമില്ലാത്ത ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഇത് ഡയറ്റിൽ ഉൾപ്പെടുത്താനും എളുപ്പമാണ്. ഒരു ടീസ്പൂൺ ഉലുവ രാത്രി മുഴുവൻ കുതിർത്തു വയ്ക്കുക രാവിലെ ആദ്യം ഇവ കഴിക്കുക. ചെറു ചൂടുള്ള വെള്ളത്തിൽ ചേർത്ത് കഴിക്കുന്നതാണ് ഉത്തമം.
---- facebook comment plugin here -----