Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

പവന് 200 രൂപയാണ് കുറഞ്ഞത്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 48,280 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6035 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5010 രൂപയായി. കഴിഞ്ഞ ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,480 രൂപയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6055 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5030 രൂപയുമായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയും ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില103 രൂപയുമാണ്.