Connect with us

Kerala

തിരുവനന്തപുരത്ത് സുഹൃത്തുക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഇന്ന് ഉച്ചയ്ക്ക് ശേഷം ഇവരെ കാണാനില്ലായിരുന്നു

Published

|

Last Updated

തിരുവനന്തപുരം | നെടുമങ്ങാട് സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് മണക്കോട് സ്വദേശി ബിജീഷ് (26), വര്‍ക്കല സ്വദേശി ശ്യം (26) എന്നിവരാണ് മരിച്ചത്.

ഇരുവരും നിര്‍മാണ തൊഴിലാളികളാണെന്ന് പോലീസ് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇവരെ കാണാനില്ലായിരുന്നു. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest