Kozhikode
സ്‌കില്‍സ്പിറേഷന്‍; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

മര്‍കസ് ഐ ടി ഐ സ്‌കില്‍സ്പിറേഷന്‍ സ്വാഗത സംഘം ഓഫീസ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂര്‍ | ലോക യുവജന നൈപുണ്യ ദിനത്തിന്റെ ഭാഗമായി മര്‍കസ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രമായ ഐ ടി ഐയില്‍ സംഘടിപ്പിക്കുന്ന യൂത്ത് സമ്മിറ്റിന്റെയും സ്‌കില്‍സ്പിറേഷന്‍ അനുമോദന സംഗമത്തിന്റെയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വാഗതസംഘം ഓഫീസ് ആരംഭിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
ജൂലൈ 15 രാവിലെ 10 ന് ആരംഭിക്കുന്ന യൂത്ത് സമ്മിറ്റ് രാജ്യസഭാ എം പി. ഡോ. ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും. ഐ ടി ഐ പൂര്‍വ വിദ്യാര്‍ഥികളായ 27 യുവസംരംഭകരെ ചടങ്ങില്‍ ആദരിക്കും. 11.30 ന് നടക്കുന്ന സ്‌കില്‍സ്പിറേഷന്‍ സംഗമം കേരള യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഈ വര്‍ഷം പഠനം പൂര്‍ത്തീകരിച്ച 206 വിദ്യാര്‍ഥികള്‍ക്ക് ജോബ് ഓഫര്‍ ലെറ്റര്‍ കൈമാറും. ഐ ടി ഐ യുമായി സഹകരിക്കുന്ന കമ്പനികളെയും തൊഴില്‍ ദാതാക്കളെയും ആദരിക്കും. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പി മുഹമ്മദ് യൂസുഫ്, ഉനൈസ് മുഹമ്മദ്, വി എം റഷീദ് സഖാഫി, അക്ബര്‍ ബാദുഷ സഖാഫി, എന്‍ മുഹമ്മദലി, അശ്റഫ് കാരന്തൂര്‍, ഉമര്‍ നവാസ് ഹാജി, സി കെ മുഹമ്മദ് സംബന്ധിച്ചു.