National
മഹാരാഷ്ട്രയിലെ താനെയില്‍ ലിഫ്റ്റ് തകര്‍ന്ന് ആറ് മരണം
40 നിലകളുള്ള കെട്ടിടത്തില്‍ വൈകുന്നേരം തൊഴിലാളികള്‍ ജോലി പൂര്‍ത്തിയാക്കി ലിഫ്റ്റില്‍ ഇറങ്ങുമ്പോഴാണ് സംഭവം

മുംബൈ | മഹാരാഷ്ട്രയിലെ താനെയില്‍ ബല്‍കം ഏരിയയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് ആറ് തൊഴിലാളികള്‍ മരിച്ചു. വാട്ടര്‍പ്രൂഫിംഗ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഞായറാഴ്ചയായിരുന്നു സംഭവം.
താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഡിസാസ്റ്റര്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, 40 നിലകളുള്ള കെട്ടിടത്തില്‍ വൈകുന്നേരം തൊഴിലാളികള്‍ ജോലി പൂര്‍ത്തിയാക്കി ലിഫ്റ്റില്‍ ഇറങ്ങുമ്പോഴാണ് സംഭവം. ലിഫ്റ്റ് തകര്‍ന്ന് ഭൂഗര്‍ഭ പാര്‍ക്കിംഗിന്റെ ബേസ്‌മെന്റിലേക്ക് പതിക്കുകയായിരുന്നു
മഹേന്ദ്ര ചൗപാല്‍ (32), രൂപേഷ് ദാസ് (21), ഹാറൂണ്‍ ഷെയ്ഖ് (42), മിഥിലേഷ് (35), കരിദാസ് (38) എന്നിങ്ങനെ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറാമത്തെ ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റ സുനില്‍ ദാസ് (21) ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആകെ ഏഴ് പേരാണ് ലിഫ്റ്റില്‍ ഉണ്ടായിരുന്നത്. അതില്‍ അഞ്ച് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മരിച്ചു. ഒരാള്‍ ചികിത്സയിലാണ.