Connect with us

India- bangladesh

സിറാജ് കുല്‍ദീപുമാര്‍ എറിഞ്ഞൊതുക്കി; ബംഗ്ലാദേശ് തകര്‍ന്നു

കുല്‍ദീപ് യാദവ് നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റെടുത്തതാണ് ഇന്ത്യക്ക് നിര്‍ണായകമായത്.

Published

|

Last Updated

ധാക്ക | ഇന്ത്യ ഉയര്‍ത്തിയ 404 എന്ന സ്‌കോറിനുള്ള മറുപടിയില്‍ ബംഗ്ലാദേശിന് വന്‍ തകര്‍ച്ച. 133 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എട്ട് വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടപ്പെട്ടത്. കുല്‍ദീപ് യാദവ് നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റെടുത്തതാണ് ഇന്ത്യക്ക് നിര്‍ണായകമായത്.

ബംഗ്ലാദേശ് ഓപണര്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ സംപൂജ്യനായി മടങ്ങിയത് മുതലാണ് തകര്‍ച്ച തുടങ്ങിയത്. സാകിര്‍ ഹസന്‍ എന്ന മറ്റൊരു ഓപണര്‍ 20 റണ്‍സിനും മടങ്ങി. ബംഗ്ലാ നിരയില്‍ മുശ്ഫിഖുര്‍റഹിം മാത്രമാണ് കൂടുതല്‍ റണ്‍സെടുത്തത്; 28. മെഹ്ദി ഹസന്‍ മിറാസ് (16), ഇബാദത് ഹുസൈന്‍ (13) എന്നിവരാണ് രണ്ടാം ദിനം സ്റ്റെംപെടുക്കുമ്പോള്‍ ക്രീസിലുള്ളത്.

ഇന്ത്യയെ അപേക്ഷിച്ച് 271 റണ്‍സ് പിന്നിലാണ് ബംഗ്ലാദേശ്. ഉമേഷ് യാദവിനാണ് ഒരു വിക്കറ്റ്. ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ ചേതേശ്വര്‍ പുജാര (90), ശ്രേയസ് അയ്യര്‍ (86), ആര്‍ അശ്വിന്‍ (58) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. ബോളിംഗില്‍ തിളങ്ങിയ കുല്‍ദീപ് യാദവ് 40 റണ്‍സുമെടുത്തിരുന്നു.

Latest