Connect with us

Saudi Arabia

പുതിയ ഹിജ്റ വര്‍ഷം ആരംഭിച്ചത് മുതല്‍ മക്കയിലെത്തിയത് 100 ദശലക്ഷം വിശ്വാസികള്‍

1,193,000 ഉംറ തീര്‍ഥാടകര്‍ക്ക് ഹിജ്ര്‍ ഇസ്മായിലില്‍ പ്രാര്‍ഥനകള്‍ നിര്‍വഹിക്കാനും അവസരം ലഭിച്ചു.

Published

|

Last Updated

മക്ക | പുതിയ ഹിജ്റ വര്‍ഷം ആരംഭിച്ച് ആറ് മാസം പിന്നിട്ടതോടെ വിശുദ്ധ മക്കയിലെത്തിയത് 100 ദശലക്ഷം വിശ്വാസികള്‍. 1,193,000 ഉംറ തീര്‍ഥാടകര്‍ക്ക് ഹിജ്ര്‍ ഇസ്മായിലില്‍ പ്രാര്‍ഥനകള്‍ നിര്‍വഹിക്കാനും അവസരം ലഭിച്ചു. ഇരുഹറം കാര്യാലയം പ്രസിഡന്റ് ഷെയ്ഖ് ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അല്ലാഹുവിന്റെ അതിഥികളായി എത്തുന്നവര്‍ക്ക് ഇരുഹറം കാര്യാലയം മികച്ച സൗകര്യങ്ങളാണ് നല്‍കിവരുന്നത്. കൊവിഡ് സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതോടെ കൂടുതല്‍ പേര്‍ക്ക് ഉംറ കര്‍മങ്ങള്‍ നിര്‍വ്വഹിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.

ജനറല്‍ അതോറിറ്റി ഫോര്‍ ഔഖാഫുമായി സഹകരിച്ച് പ്രായമായവര്‍, അംഗ പരിമിതര്‍ എന്നിവര്‍ക്ക് നല്‍കിവരുന്ന സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി പ്രവാചക നഗരിയായ മസ്ജിദുന്നവബവിയില്‍ 50 ലധികം ഇലക്ട്രിക് വാഹനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളതെന്നും അല്‍സുദൈസ് പറഞ്ഞു.

 

---- facebook comment plugin here -----