Connect with us

common wealth games

സങ്കേത് സര്‍ഗറിന് വെള്ളി; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ വേട്ട തുടങ്ങി

വെള്ളി നേടിയ സങ്കേതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

Published

|

Last Updated

ബിര്‍മിംഗ്ഹാം | കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ വേട്ട ആരംഭിച്ചു. 55 കിലോ ഭാരദ്വോഹനത്തില്‍ സങ്കേത് മഹാദേവ് സര്‍ഗര്‍ വെള്ളി മെഡല്‍ നേടിയതോടെയാണിത്. ഈ ഇനത്തില്‍ സമഗ്ര പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

സ്‌നാച്ച് ഇവന്റില്‍ 113 കിലോ ഉയര്‍ത്തുകയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ആദ്യ ശ്രമത്തില്‍ തന്നെ 135 കിലോ ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ 139 കിലോ ഉയര്‍ത്താനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു. മൊത്തം 248 കിലോയാണ് അദ്ദേഹം ഉയര്‍ത്തിയത്.

അവസാന ശ്രമങ്ങളിലൊന്നില്‍ സര്‍ഗാറിന് പരുക്കേല്‍ക്കുകയും ചെയ്തു. മലേഷ്യയുടെ മുഹമ്മദ് ആനിഖിനാണ് സ്വര്‍ണം. ശ്രീലങ്കയുടെ ദിലങ്ക ഇസുറു കുമാരക്കാണ് വെങ്കലം. വെള്ളി നേടിയ സങ്കേതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

Latest