Connect with us

Kerala

ഹരിപ്പാട് തീപിടിത്തത്തില്‍ കട കത്തി നശിച്ചു; 25 ലക്ഷത്തിന്റെ നാശനഷ്ടം

കരുവാറ്റ ആശ്രമം ജങ്ഷന് സമീപം കാര്‍ഷിക ഉപകരണങ്ങളും സാധനസാമഗ്രികളും വില്‍പ്പന നടത്തുന്ന കര്‍ഷകന്റെ കട എന്ന സ്ഥാപനമാണ് കത്തി നശിച്ചത്.

Published

|

Last Updated

ആലപ്പുഴ| ഹരിപ്പാട് കരുവാറ്റലില്‍ തീപിടിത്തത്തില്‍ കട പൂര്‍ണ്ണമായും കത്തി നശിച്ചു. ദേശീയപാതക്കടുത്ത് കരുവാറ്റ ആശ്രമം ജങ്ഷന് സമീപം കാര്‍ഷിക ഉപകരണങ്ങളും സാധനസാമഗ്രികളും വില്‍പ്പന നടത്തുന്ന ‘കര്‍ഷകന്റെ കട’ എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. കടക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 25 ലക്ഷം രൂപയുടെ സാധനങ്ങള്‍ പൂര്‍ണമായും കത്തി.

പുലര്‍ച്ച അഞ്ചുമണിയോടെ കടയ്ക്കുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് ഉടമയെ വിവരമറിയിച്ചത്. തുടര്‍ന്ന് ഹരിപ്പാട് നിന്നും അഗ്‌നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തി. അപ്പോഴേക്കും കടയും അതിനുള്ളിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും പൂര്‍ണമായും കത്തിയിരുന്നു.

ഇരുമ്പ് തൂണുകളില്‍ ടിന്‍ ഷീറ്റും ഇഷ്ടികയും ഉപയോഗിച്ചാണ് കട നിര്‍മിച്ചിരുന്നത്. മേല്‍ക്കൂര ഓടും ഷീറ്റുമായിരുന്നു. കടക്കുള്ളില്‍ തീ വ്യാപിച്ച ശേഷമാണ് മേല്‍ക്കൂരയിലേക്ക് തീ പടര്‍ന്നത്. ഇതാണ് തീപിടുത്തം അറിയാതെ പോയത്. സംഭവ സ്ഥലത്ത് പോലീസും കെ.എസ്.ഇ.ബി അധികൃതരുമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

 

 

 

---- facebook comment plugin here -----

Latest