Kerala
ഷിജിനെ ഉടന്‍ കണ്ടെത്തണം; പോലീസ് സ്‌റ്റേഷനു മുമ്പില്‍ കുത്തിയിരുന്ന് കുടുംബം, മന്ത്രിയുടെ ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു
അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ വീണ്ടും ശക്തമായ സമരം നടത്തുമെന്നും നീതി കിട്ടുന്നത് വരെ പോരാടുമെന്നും ഷിജിന്റെ കുടുംബം.
തിരുവനന്തപുരം | അഞ്ചുതെങ്ങില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ഷിജിനെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ കാര്യക്ഷമമായി നടക്കാത്തതില്‍ പ്രതിഷേധവുമായി കുടുംബം. ഷിജിന്റെ ഭാര്യയും മക്കളും മറ്റ് ബന്ധുക്കളുമാണ് കോസ്റ്റല്‍ പോലീസ് സ്റ്റേഷന് മുന്നിലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. കുടുംബവുമായി സംസാരിക്കുമെന്ന മന്ത്രി സി പി ജോണിന്റെ ഉറപ്പില്‍ പിന്നീട് പ്രതിഷേധം താത്ക്കാലികമായി അവസാനിപ്പിച്ചു. അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ വീണ്ടും ശക്തമായ സമരം നടത്തുമെന്നും നീതി കിട്ടുന്നത് വരെ പോരാടുമെന്നും കുടുംബം പറഞ്ഞു.
ഷിജിനെ കാണാതായിട്ട് എട്ട് ദിവസമായിട്ടും തിരച്ചിലിന് കാര്യമായ നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ പ്രതികരണം ഉണ്ടാകുന്നതു വരെ തങ്ങള്‍ റോഡില്‍ നിന്ന് മാറില്ലെന്ന് കുടുംബം പറഞ്ഞിരുന്നു. ശക്തമായ മഴ പെയ്യുമ്പോഴും കുടുംബം റോഡില്‍ തന്നെ ഇരിക്കുകയായിരുന്നു.
ഷിജിനെ കണ്ടെത്തുമെന്ന വാക്ക് മാത്രം പോരെന്നും അത് നടപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടന്നുവരികയാണെന്ന് സ്ഥലം എം എല്‍ എ. രമ്യ ഹരിദാസ് പ്രതികരിച്ചു. കടല്‍ പ്രക്ഷുബ്ദമാണെന്നതാണ് പ്രശ്നമെന്നും താന്‍ ഷിജിന്റെ കുടുംബത്തോടുള്‍പ്പെടെ സംസാരിച്ചിരുന്നുവെന്നും രമ്യ പറഞ്ഞു.
കഴിഞ്ഞാഴ്ചയാണ് ഷിജിന്‍, നീണ്ടകരയില്‍ നിന്നുള്ള ഗൗതം കൃഷ്ണ, വിഴിഞ്ഞത്ത് നിന്നുള്ള ജോണ്‍ എന്നീ മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായത്.
Content Highlights:
Family of missing youth Shijin staged a sit-in protest in front of the police station demanding prompt action to locate him. The family expressed anguish over delay in investigation. The protest was called off after receiving a firm assurance from the minister.



