Connect with us

Uae

മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ശൈഖ് മുഹമ്മദിന്റെ അഭിനന്ദനം

മൂസ, മുഹന്നദ്, മഹ്‌റ, അബ്ദുല്ല, ഹബീബ, റവ്ദ, അബ്ദുല്ല, ഹുമൈദ് എന്നീ മികച്ച വിദ്യാർഥികളുടെ പേരുകളും അദ്ദേഹം പങ്കുവെച്ചു.

Published

|

Last Updated

ദുബൈ| യു എ ഇയിലെ മികച്ച വിജയം നേടിയ ഹൈസ്‌കൂൾ വിദ്യാർഥികളെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തും അഭിനന്ദിച്ചു. മികച്ച വിജയം നേടിയ എട്ട് യു എ ഇ ഹൈസ്‌കൂൾ വിദ്യാർഥികളെയാണ് അവരുടെ കഠിനാധ്വാനത്തെയും അക്കാദമിക് മികവിനെയും പ്രശംസിച്ചു കൊണ്ട് അദ്ദേഹം പ്രസ്താവന നടത്തിയത്. മൂസ, മുഹന്നദ്, മഹ്‌റ, അബ്ദുല്ല, ഹബീബ, റവ്ദ, അബ്ദുല്ല, ഹുമൈദ് എന്നീ മികച്ച വിദ്യാർഥികളുടെ പേരുകളും അദ്ദേഹം പങ്കുവെച്ചു. ഇന്നലെയാണ് യു എ ഇയിലെ പൊതുവിദ്യാലയങ്ങളിൽ വാർഷിക പരീക്ഷാഫലം പുറത്തുവന്നത്.
അവരിൽ അഭിമാനം കൊള്ളുന്നുവെന്ന് ശൈഖ് മുഹമ്മദ് കുറിച്ചു. അവരുടെ കുടുംബങ്ങളെയും പ്രത്യേകിച്ച് മാതാപിതാക്കളെയും അവരുടെ പിന്തുണക്കും പ്രോത്സാഹനത്തിനും പ്രശംസിക്കുകയും ചെയ്തു. ശോഭനമായ ഒരു ഭാവിയാണ് നിങ്ങളെ കാത്തിരിക്കുന്നതെന്നും കുട്ടികളെ സ്‌നേഹിക്കുന്ന ഈ രാജ്യത്തിന്റെ ഭാവി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ മികച്ച രീതിയിൽ രൂപപ്പെടുത്തുകയാണെന്നും അദ്ദേഹം എല്ലാ വിദ്യാർഥികളോടുമായി പറഞ്ഞു.
എജ്യുക്കേഷൻ കൗൺസിലിലെ അവരുടെ നേതൃത്വത്തിന് ശൈഖ് അബ്ദുല്ല ബിൻ സായിദിനെയും ശൈഖ മറിയം ബിൻത് മുഹമ്മദ് ബിൻ സായിദിനെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു.

Latest