Connect with us

sexual harrasment

ലൈംഗിക ചൂഷണം: ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

വീട്ടിലെത്തിയ കുട്ടി മാതാവിനോട് വിവരം പറയുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു

Published

|

Last Updated

കോഴിക്കോട് | ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക ചൂഷണം നടത്തിയ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍.
ട്യൂഷന്‍ ക്ലാസിലേക്ക് പോവുകയായിരുന്ന കുട്ടിയെ സീറ്റില്‍ അടുത്ത് വന്നിരുന്ന് ഉപദ്രവിച്ച ബനാറസ് ബസ് കണ്ടക്ടര്‍ കല്‍പ്പള്ളി സ്വദേശി മുഹമ്മദ് സിനാ(22) നെയാണ് മാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിലെത്തിയ കുട്ടി മാതാവിനോട് വിവരം പറയുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

 

Latest