Kerala
ബസില്‍ വിദ്യാര്‍ഥിക്കു നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍
കട്ടിപ്പാറ സ്വദേശി അബ്ദുല്‍ അസീസ് ആണ് അറസ്റ്റിലായത്. ബാലുശ്ശേരിയില്‍ നിന്നും സ്‌കൂളിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വിദ്യാര്‍ഥി ലൈംഗികാതിക്രമത്തിന് ഇരയായത്.

കോഴിക്കോട് | ബസില്‍ വിദ്യാര്‍ഥിക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍. കട്ടിപ്പാറ സ്വദേശി അബ്ദുല്‍ അസീസ് ആണ് അറസ്റ്റിലായത്.
ഇന്നലെയായിരുന്നു സംഭവം. ബാലുശ്ശേരിയില്‍ നിന്നും സ്‌കൂളിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വിദ്യാര്‍ഥി ലൈംഗികാതിക്രമത്തിന് ഇരയായത്.
സ്‌കൂളില്‍ എത്തിയശേഷം വിദ്യാര്‍ഥി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബസ് ജീവനക്കാര്‍ പ്രതിയെ തിരിച്ചറിഞ്ഞു. ഇയാള്‍ മുമ്പും ഇതേരീതിയിലുള്ള കുറ്റകൃത്യം നടത്തിയയാളാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
---- facebook comment plugin here -----