Kerala
ക്ലിനിക്ക് ജീവനക്കാരിക്കു നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍
പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിമിനെയാണ് പോലീസ് പിടികൂടിയത്.

കോഴിക്കോട് | സ്വകാര്യ ക്ലിനിക്കില്‍ കയറി ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിമിനെയാണ് പോലീസ് പിടികൂടിയത്.
ഇന്നലെ രാവിലെ ഉള്ള്യേരിയിലായിരുന്നു സംഭവം. മുഹമ്മദ് ലൈംഗികാതിക്രമം നടത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
പീഡനശ്രമത്തിനു ശേഷം പ്രതി ഉപേക്ഷിച്ചു പോയ വസ്ത്രത്തില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.
---- facebook comment plugin here -----