Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

ആലപ്പുഴ കാര്‍ത്തികപ്പള്ളി ചേപ്പാട് കാഞ്ഞൂര്‍ ഇടവക്കാട് വീട്ടില്‍ റോയ് വര്‍ഗീസിനെ (34) ആണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കാര്‍ത്തികപ്പള്ളി ചേപ്പാട് കാഞ്ഞൂര്‍ ഇടവക്കാട് വീട്ടില്‍ റോയ് വര്‍ഗീസിനെ (34) ആണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി പെണ്‍കുട്ടിയോട് പലതവണ ലൈംഗിക അതിക്രമം കാട്ടുകയും, തന്റെ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.

ഈമാസം മൂന്ന്, നാല് തിയതികളിലാണ് ലൈംഗികാതിക്രമം നടന്നത്. സംഭവത്തിന് ശേഷം മൊബൈല്‍ ഫോണ്‍ സിം ഉപേക്ഷിച്ച് സ്ഥലം വിട്ട പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷന്‍ കണ്ടെത്തി കുടുക്കുകയായിരുന്നു. എറണാകുളത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പോലീസ് ഇന്‍സ്പെക്ടര്‍ എം ആര്‍ സുരേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

എസ് ഐ. ശ്രീജിത്ത് ജനാര്‍ദനന്‍, എസ് സി പി ഒ. ബിജു മാത്യു, സി പി ഒമാരായ പി ടി ഷിന്റോ, ഉണ്ണികൃഷ്ണന്‍, എല്‍ ടി ലിജു എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

---- facebook comment plugin here -----

Latest