Saudi Arabia
സഊദി കിഴക്കന്‍ പ്രവിശ്യയില്‍ കനത്ത ഉഷ്ണതരംഗത്തിന് സാധ്യത
രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് താപനില ഉയരുക. ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.

റിയാദ്/ദമാം | സഊദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ കനത്ത ഉഷ്ണതരംഗത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
ദമാം, ദഹ്റാന്‍, ഖഫ്ജി, നാരിയ, അല്‍-ഉല്യ വില്ലേജ്, ജുബൈല്‍, റാസ് തനൂറ, ഖത്തീഫ്, അല്‍ ഖോബാര്‍, അബ് ഖൈഖ്, അല്‍-അഹ്സ, അല്‍-ഹിജ്ര്‍ അവയുടെ അനുബന്ധ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 49 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയായി താപനില ഉയരും.
രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് താപനില ഉയരുകയെന്നും ഹഫര്‍ ബാത്തിനില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
---- facebook comment plugin here -----