International
നെതര്‍ലാന്‍ഡില്‍ ട്രെയിന്‍ പാളം തെറ്റി നിരവധി പേർക്ക് പരുക്ക്
50 യാത്രക്കാരുമായിപ്പോയ പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.

നെതര്‍ലാന്‍ഡ്| നെതര്‍ലാന്‍ഡില്‍ ട്രെയിനിന്റെ പാളം തെറ്റിയതിനെ തുടര്‍ന്ന് നിരവധിപേര്‍ക്ക് പരുക്ക്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. 50 യാത്രക്കാരുമായിപ്പോയ പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
പലര്‍ക്കും ഗുരുതരമായി പരുക്കേറ്റതായി ഡച്ച് എമര്‍ജന്‍സി സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ ചിലര്‍ സംഭവസ്ഥലത്ത് തന്നെ ചികിത്സയിലാണെന്നും മറ്റുള്ളവരെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും അത്യാഹിത വിഭാഗം അറിയിച്ചു.
പാളം തെറ്റിയ ട്രെയിന്‍ വയലിലേക്ക് മറിഞ്ഞതായും പിന്നിലെ ബോഗിയില്‍ തീപിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
---- facebook comment plugin here -----