Connect with us

National

ഗോവയിലെ ലൈരായ് ദേവി ക്ഷേത്രത്തില്‍ സത്രക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഏഴുപേര്‍ മരിച്ചു; 50ലേറെ പേര്‍ക്ക് പരുക്ക്

പരുക്കേറ്റവരെ ഗോവ മെഡിക്കല്‍ കോളജിലും (ജിഎംസി) മാപുസയിലെ നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Published

|

Last Updated

പനാജി|ഗോവയിലെ ഷിര്‍ഗാവോയില്‍ ലൈരായ് ദേവി ക്ഷേത്രത്തില്‍ സത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ മരിച്ചു. 50ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഗോവ മെഡിക്കല്‍ കോളജിലും (ജിഎംസി) മാപുസയിലെ നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് ക്ഷേത്രത്തില്‍ സത്ര ആരംഭിച്ചത്. കത്തുന്ന തീക്കനലുകളിലൂടെ ആളുകള്‍ നഗ്‌നപാദരായി നടക്കുന്നതാണ് സത്രയുടെ പ്രത്യേകത. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും പുറത്തുനിന്നുള്ളവരും സത്രയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

ഇന്ന് പുലര്‍ച്ചയോടെ ക്ഷേത്രത്തില്‍ വലിയ തിരക്ക് അനുഭവപ്പെടുകയായിരുന്നു. പിന്നാലെയുണ്ടായ ഉന്തിലും തള്ളിലും ഏഴുപേര്‍ മരിക്കുകയായിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

സംഭവത്തില്‍ പരുക്കേറ്റവരെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പരുക്കേറ്റവരുള്ള ബിച്ചോളിം ആശുപത്രിയിലും പ്രമോദ് സാവന്ത് സന്ദര്‍ശനം നടത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

 

 

Latest