Connect with us

National

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷന്‍സ് കോടതി; ജയിലില്‍ തുടരും

മജിസ്‌ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് ഇരുവരും സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷന്‍സ് കോടതി. ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് ദുര്‍ഗ് സെഷന്‍സ് കോടതി വ്യക്തമാക്കി. കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും. മജിസ്‌ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് ഇരുവരും സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കന്യാസ്ത്രീകളുടെ കേസ് എപരിഗണിക്കേണ്ടത് എൻഐഎ കോടതിയെന്ന് സെഷൻസ് കോടതി പറഞ്ഞു.കേസ് അന്വേഷിക്കേണ്ടത് ആർപിഎഫും ഛത്തീസ്ഗഢ് പൊലീസും അല്ലെന്നും ബജ്റംഗ്ദൾ കോടതിയിൽ വാദിച്ചു. സംഭവത്തെതുടര്‍ന്ന് ദുര്‍ഗില്‍ ആഹ്ലാദപ്രകടനവുമായി ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെത്തി.

ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ ഇടത് എംപിമാരുടെ സംഘം ഇന്ന് ജയിലില്‍ എത്തി കണ്ടു. കന്യാസ്ത്രീകള്‍ക്ക് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇരുവരെയും നിലത്താണ് കിടത്തിയതെന്നും ബൃന്ദാ കാരാട്ട് പ്രതികരിച്ചു. ഇരുവരും തീര്‍ത്തും നിരപരാധികളാണെന്നും സന്ദര്‍ശന ശേഷം ബൃന്ദ കാരാട്ട് പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതവും തികച്ചും ആസൂത്രിതമാണെന്നും സന്ദര്‍ശന ശേഷം ജോസ് കെ മാണി പ്രതികരിച്ചു. കന്യാസ്ത്രീകള്‍ക്ക് വലിയ ഉപദ്രവം നേരിടേണ്ടി വന്നു. പുറത്ത് പറയാന്‍ പറ്റാത്ത അതിക്രമങ്ങള്‍ നടത്തി, എല്ലാം ഭരണകൂടത്തിന്റെ പദ്ധതിയാണെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

കന്യാസ്ത്രീകളുടെ ആരോഗ്യനില മോശമാകുന്നു. മരുന്നുകള്‍ പോലും ലഭ്യമല്ല. അവര്‍ പ്രായമായവര്‍ ആണ്. ജയില്‍ അധികൃതര്‍ അവരെ ആശുപത്രിയിലേക്ക് മാറ്റണമെന്നും ആനി രാജ വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest