Connect with us

Palakkad

സീഡ് പ്രൈമിംഗ് സാങ്കേതികവിദ്യ കർഷകർക്ക് പരിചയപ്പെടുത്തി

മുൻകൂട്ടി നിശ്ചയിച്ച സമയത്തിനും താപനിലയ്ക്കും പ്രത്യേക ഈർപ്പം ഉള്ള വിത്തുകൾ തയ്യാറാക്കി വിത്ത് പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു രീതിയാണ് സീഡ് പ്രൈമിംഗ്.

Published

|

Last Updated

കോയമ്പത്തൂർ | റൂറൽ ആഗ്രികൽചർൽ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി സീഡ് പ്രൈമിംഗ് സാങ്കേതികവിദ്യ കർഷകർക്ക് പരിചയപ്പെടുത്തി.

മുൻകൂട്ടി നിശ്ചയിച്ച സമയത്തിനും താപനിലയ്ക്കും പ്രത്യേക ഈർപ്പം ഉള്ള വിത്തുകൾ തയ്യാറാക്കി വിത്ത് പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു രീതിയാണ് സീഡ് പ്രൈമിംഗ്. താഴ്ന്നതും ഉയർന്നതുമായ താപനില, വെള്ളപ്പൊക്കം, വരൾച്ച, ലവണാംശം, പോഷക സമ്മർദം എന്നിവയ്‌ക്കെതിരെയായി വിള പ്രതിരോധം മെച്ചപ്പെടുത്തുന്നതിന് വിത്ത് പ്രൈമിംഗ് സഹായിക്കുന്നു.

കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി, കൃഷ്ണ, നക്ഷത്ര, വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.

Latest