Connect with us

up election

സീറ്റ് നിഷേധിച്ചു; യു പിയില്‍ കോണ്‍ഗ്രസ് വനിതാ നേതാവ് പാര്‍ട്ടി വിട്ടു

തന്നെക്കാള്‍ കുറഞ്ഞ വോട്ട് തിരഞ്ഞെടുപ്പുകളില്‍ നേടിയ വനിതകള്‍ക്കും സ്ഥാനാര്‍ഥിത്വം നല്‍കിയെന്ന് ഇവര്‍ ആരോപിച്ചു

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പുറത്ത് വിട്ട ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് മുതിര്‍ന്ന വനിതാ നേതാവ് പാര്‍ട്ടി വിട്ടു. സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗുലാബി ഗ്യാങ് എന്ന സംഘടനയുടെ സ്ഥാപക കൂടിയായ സാംപത് പാല്‍ ദേവിയാണ് പാര്‍ട്ടി വിട്ടത്.

മണിക്പൂരില്‍ സീറ്റില്‍ സാംപത് പാല്‍ ദേവി നോട്ടമിട്ടിരുന്നു. തന്നെക്കാള്‍ കുറഞ്ഞ വോട്ട് തിരഞ്ഞെടുപ്പുകളില്‍ നേടിയ വനിതകള്‍ക്കും സ്ഥാനാര്‍ഥിത്വം നല്‍കിയെന്ന് ഇവര്‍ ആരോപിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ താന്‍ കഠിനമായി പ്രയത്‌നിച്ചിരുന്നു. താന്‍ സ്ഥാപിച്ച സംഘടന യു പിയില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും പാര്‍ട്ടിക്കൊപ്പം നിന്നിരുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവര്‍ക്ക് എതിരായി നിലകൊള്ളുന്ന സംഘടനയാണ് സാപംത് പാല്‍ ദേവിയുടെ ഗുലാബി ഗ്യാങ്. ഇവര്‍ക്ക് പിന്നാലെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലെ വനിതാ നേതാക്കളും സീറ്റ് നിഷേധിച്ചെതിനെതിരെ പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നു.

---- facebook comment plugin here -----

Latest