Connect with us

National

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്ന് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു; സംഭവം ഡല്‍ഹിയില്‍

സുല്‍ത്താന്‍പുരിയിലെ ഇന്ദ്രജീല്‍ നിവാസികളായ അരുണ്‍(38), സന്ദീപ് (32), ചന്ദ്(42) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ മുന്ദ്ക ജ്വാലാപുരിയിലെ വ്യാവസായിക മേഖലയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്ന് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. സുല്‍ത്താന്‍പുരിയിലെ ഇന്ദ്രജീല്‍ നിവാസികളായ അരുണ്‍(38), സന്ദീപ് (32), ചന്ദ്(42) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ജ്വാലാപുരിയിലെ 8/93-ാം നമ്പര്‍ ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ ഇവര്‍ വിഷവാതകം ശ്വസിച്ച് ബോധരഹിതരായി വീഴുകയായിരുന്നു.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൂന്നുപേരെയും പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights:
Three laborers tragically lost their lives due to toxic gas inhalation while cleaning a septic tank in Delhi. The workers suffocated after inhaling the poisonous fumes inside the tank. Authorities have initiated an investigation into the workplace safety violations surrounding the incident.

---- facebook comment plugin here -----

Latest