Pathanamthitta
പന്തളത്ത് വാനില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരുക്ക്
സ്‌കൂട്ടര്‍ യാത്രക്കാരന്‍ തെറ്റായ ദിശയില്‍ വന്ന് വാനില്‍ ഇടിക്കുകയായിരുന്നു

പന്തളം | എം സി റോഡില്‍ പന്തളത്തിനും അടൂരിനും മധ്യേ കുരമ്പാല ജംഗ്ഷനില്‍ സ്‌കൂട്ടര്‍ തമിഴ്‌നാട്ടില്‍ നിന്നും വിനോദയാത്ര വന്ന വാനുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. വൈകിട്ട് 8.15 നു ആണ് സംഭവം നടന്നത്.
സ്‌കൂട്ടര്‍ യാത്രക്കാരന്‍ തെറ്റായ ദിശയില്‍ വന്ന് വാനില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ആളെ കയറ്റാന്‍ വന്ന ആംബുലന്‍സിന്റെ അടിവശത്ത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ഉടന്‍ തന്നെ മറ്റൊരു ആംബുലന്‍സ് വരുത്തി ആളെ ആശുപത്രിയിലേക്ക് അയച്ചു. റോഡില്‍ വീണ വാനിന്റെ ചില്ല് കഷ്ണങ്ങളും വാഹന അവശിഷ്ടങ്ങളും ഫഴയര്‍ഫോഴ്‌സ് വെള്ളം പമ്പ് ചെയ്തു നീക്കം ചെയ്തു.
---- facebook comment plugin here -----