Connect with us

Saudi Arabia

മൗറിത്താനിയ പ്രസിഡന്റ് പ്രവാചക നഗരിയിലെത്തി

പ്രവാചക നഗരിയിലെത്തിയ പ്രസിഡന്റ് മസ്ജിദുന്നബവിയിലെത്തി നിസ്‌കാരവും, റൗളാ സന്ദര്‍ശനവും പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്.

Published

|

Last Updated

മദീന |  മൗറിത്താനിയ പ്രസിഡന്റ് മുഹമ്മദ് ഔള്‍ദ് ഗസൂവാനി സഊദി സന്ദര്‍ശനത്തിനായി മദീനയിലെത്തി.
മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗസൂവാനിയെ മദീനയുടെ അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ മൊഹ്‌സെന്‍ ബിന്‍ നായിഫ് ബിന്‍ ഹമീദ്, റോയല്‍ പ്രോട്ടോക്കോള്‍ ഓഫീസ് ഡയറക്ടര്‍ ഇബ്രാഹിം ബിന്‍ അബ്ദുല്ല ബാരി മറ്റ് ഉദ്യോഗസ്ഥറം ചേര്‍ന്ന് സ്വീകരിച്ചു.
പ്രവാചക നഗരിയിലെത്തിയ പ്രസിഡന്റ് മസ്ജിദുന്നബവിയിലെത്തി നിസ്‌കാരവും, റൗളാ സന്ദര്‍ശനവും പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്.