Education
സ്‌കൂള്‍ പഠന സമയ മാറ്റം: സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ്
സമയമാറ്റം മദ്റസാ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ തീരുമാനം പിന്‍വലിക്കാന്‍ തയ്യാറാകണം.
		
      																					
              
              
            കോഴിക്കോട് | സ്‌കൂള്‍ സമയത്തില്‍ 30 മിനുട്ട് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടേറിയറ്റ് യോഗം ആശങ്ക പ്രകടിപ്പിച്ചു. സമയമാറ്റം മദ്റസാ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന സെക്രട്ടേറിയറ്റ് യോഗം വി പി എം ഫൈസി വില്യാപള്ളിയുടെ അധ്യക്ഷതയില്‍ ടി അബൂഹനീഫല്‍ ഫൈസി തെന്നല ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സാഹിബ് സ്വാഗതവും പ്രൊഫ. കെ എം എ റഹിം സാഹിബ് നന്ദിയും പറഞ്ഞു.
വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍, മജീദ് മാസ്റ്റര്‍ കക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



