From the print
പ്രചാരണത്തിന് സ്‌കൂൾ കുട്ടികള്‍; തിര. കമ്മീഷണര്‍ക്ക് പരാതി
ഇടത് മുന്നണി സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ കുട്ടികളെ ഉപയോഗിച്ചതായി പരാതി
കണ്ണൂര്‍ | കോർപറേഷനില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ കുട്ടികളെ ഉപയോഗിച്ചതായി പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി സി സി പ്രസിഡന്റ്്അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവും ജനപ്രാതിനിധ്യ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ലംഘനവുമാണെന്നാണ് പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നത്.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്്യു. ശറഫലി ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചത്. മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്്കൂടിയായ ഒ കെ ബിനീഷ് കോർപറേഷൻ പരിധിയിൽ ഇടത് മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് സ്‌പോര്‍ട്‌സ് സ്‌കൂളിലെ കുട്ടികളെ തിരഞ്ഞെടുപ്പ് റാലിക്ക് അണിനിരത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
സ്‌കൂളിലെ അധികാരികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തിയ ഒ കെ ബിനീഷിനെതിരെയും നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.


