Connect with us

Saudi invasion of Yemen

യമനില്‍ സഊദിയുടെ ശക്തമായ തിരിച്ചടി

ഹുദൈദയിലെ വൈദ്യുതി നിലയവും ഇന്ധന വിതരണ ശാലയും വ്യോമാക്രമണത്തില്‍ തകര്‍ത്തു

Published

|

Last Updated

ജിദ്ദ |  യെമന്‍ തലസ്ഥാനമായ സനായിലും തുറമുഖ നഗരമായ ഹുദൈദയിലെ ഇന്ധന വിതരണകേന്ദ്രത്തിലും സൗദി അറേബ്യയുടൈ വ്യോമാക്രമണം. പുലര്‍ച്ചെയോടെയാണ് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം നടത്തിയത്. ഹുദൈദയിലെ വൈദ്യുതി നിലയവും ഇന്ധന വിതരണ ശാലയും തകര്‍ത്തതായി സഊദി അറിയിച്ചു.

ഹൂതി വിമതര്‍ വെള്ളിയാഴ്ച സൗദിയിലെ ആരാംകോ എണ്ണ സംഭരണ കേന്ദ്രത്തില്‍ ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് രണ്ട് ഹൂതി കേന്ദ്രങ്ങളില്‍ സഊദി ആക്രമണം നടത്തിയത്. ജനവാസ മേഖലയെ ഒഴിവാക്കി ഇനിയും ആക്രമണം നടത്തുമെന്നും സഊദിക്കെതിരെയുള്ള ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതിനിടെ ജിദ്ദയിലെ അറാംകോ എണ്ണവിതരണ കേന്ദ്രത്തില്‍ നടന്ന ഹൂതി ആക്രമണത്തില്‍ രണ്ട് ടാങ്കറുകള്‍ക്ക് തീപ്പിടിച്ചതായി സഊദി സ്ഥിരീകരിച്ചു. 16 ഡ്രോണുകളും ഒരു മിസൈലും ഉപയോഗിച്ചാണ് ഹൂതികള്‍ ആക്രമണം നടത്തിയത്.