Connect with us

Ongoing News

സഊദി-ഇറാന്‍ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും

ചൈനയുടെ മധ്യസ്ഥതയിലാണ് കരാറിലെത്തിയതെന്ന് സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍.

Published

|

Last Updated

റിയാദ് | ഇറാനുമായുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ച് മേഖലയില്‍ പുതിയ അധ്യായം തുറക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. ചൈനയുടെ മധ്യസ്ഥതയിലാണ് കരാറിലെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

2016 മുതല്‍ നീണ്ട ഏഴ് വര്‍ഷത്തിന് ശേഷം ആശയവിനിമയത്തിലൂടെയും സംഭാഷണത്തിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും സഊദി -ഇറാന്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള കരാറിലെത്തുകയായിരുന്നു. രണ്ട് മാസത്തിനുള്ളില്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.

‘നയതന്ത്ര ബന്ധങ്ങളാണ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ കാതല്‍. അവര്‍ മതപരവും ചരിത്രപരവും സാംസ്‌കാരികവുമായ നിരവധി ബന്ധങ്ങള്‍ പങ്കിടുന്നുണ്ട്. നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ സമ്മതിക്കുന്നു എന്നതിനര്‍ഥം ഞങ്ങള്‍ തമ്മിലുള്ള എല്ലാ തര്‍ക്കങ്ങള്‍ക്കും പരിഹാരത്തിലെത്തി എന്നല്ല. ആശയവിനിമയത്തിലൂടെയും സംഭാഷണത്തിലൂടെയും സമാധാനപരവും നയതന്ത്രപരവുമായ മാര്‍ഗങ്ങളിലൂടെയും മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശ്രമിക്കും.’- ഫൈസല്‍ രാജകുമാരന്‍ വിശദമാക്കി.