Connect with us

Saudi Arabia

മറ്റ് രാജ്യങ്ങളുമായുള്ള സഹകരണം സഊദി കൂടുതല്‍ ശക്തിപ്പെടുത്തും : സല്‍മാന്‍ രാജാവ്

നിയോമില്‍ ചേര്‍ന്ന സഊദി മന്ത്രിസഭയുടെ വിര്‍ച്വല്‍ യോഗത്തിലാണ് രാജാവ് ഇക്കാര്യം അറിയിച്ചത്.

Published

|

Last Updated

നിയോം |  സഊദിയും-ലോക രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവ് പറഞ്ഞു. നിയോമില്‍ ചേര്‍ന്ന സഊദി മന്ത്രിസഭയുടെ വിര്‍ച്വല്‍ യോഗത്തിലാണ് രാജാവ് ഇക്കാര്യം അറിയിച്ചത്. വിവിധ മേഖലകളിലെ സഹകരണത്തിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രാദേശികവും സംയുക്തവുമായ ഏകോപനം വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളും മന്ത്രിസഭ അവലോകനം ചെയ്തു.

ടുണീഷ്യന്‍ ആരോഗ്യമേഖലയിലേക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കുവാനും അഫ്ഗാനിസ്ഥാനിലെ അടിയന്തിര മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനും വികസന ശ്രമങ്ങളുടെ സുസ്ഥിരതയെ പിന്തുണയ്ക്കാനും അന്താരാഷ്ട്ര സമൂഹത്തോട് ഐക്യപ്പെടാനും തീരുമാനിച്ചു. കൊറോണ വൈറസ് പാന്‍ഡെമിക്കുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകളും സൂചകങ്ങളും, പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഒരുക്കങ്ങളും ചര്‍ച്ചചെയ്തു

 

Latest