Connect with us

Saudi Arabia

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാം ഫോര്‍ ഇന്റേണല്‍ ഓഡിറ്റേഴ്‌സിസിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി

മാഡ്രിഡിലെ ഐ ഇ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഇന്റേണല്‍ ഓഡിറ്റേഴ്‌സ് എക്‌സിക്യൂട്ടീവ് പ്രോഗ്രാം പൂര്‍ത്തിയാക്കിയത്

Published

|

Last Updated

റിയാദ് /മാഡ്രിഡ്  | സഊദിയില്‍ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാം ഫോര്‍ ഇന്റേണല്‍ ഓഡിറ്റേഴ്‌സിസിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി. മാഡ്രിഡിലെ ഐ ഇ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഇന്റേണല്‍ ഓഡിറ്റേഴ്‌സ് എക്‌സിക്യൂട്ടീവ് പ്രോഗ്രാം പൂര്‍ത്തിയാക്കിയത്

ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റത്തിനൊപ്പം നീങ്ങുന്നതിനും സ്ഥാപനപരമായ ജോലി പരിതസ്ഥിതികളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍ പ്രയോജനപ്പെടുത്തി ഇന്റെര്‍ണല്‍ ഓഡിറ്റ് സജ്ജമാക്കുക്കുകയും, എ.ഐ മേഖകളിലെ അപകടസാധ്യത കണ്ടെത്തുന്നതിനും തന്ത്രപരമായ തീരുമാനമെടുക്കുന്നതിനും ഡിജിറ്റല്‍ ഓഡിറ്റ് പ്രവര്‍ത്തനങ്ങളില്‍ എ.ഐ ഉപയോഗം സംയോജിപ്പിക്കുകയാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്

സഊദി അതോറിറ്റി ഓഫ് ഇന്റേണല്‍ ഓഡിറ്റേഴ്സും യൂറോപ്പിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ, ബിസിനസ് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലൊന്നായ ഐ.ഇ യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായാണ് എക്‌സിക്യൂട്ടീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കിയത്

ബിരുദ ദാന ചടങ്ങില്‍ സഊദി അതോറിറ്റി ഓഫ് ഇന്റേണല്‍ ഓഡിറ്റേഴ്സ് അതോറിറ്റിയുടെ ചെയര്‍മാനും ജനറല്‍ കോര്‍ട്ട് ഓഫ് ഓഡിറ്റിന്റെ പ്രസിഡന്റുമായ ഹുസാം ,സിഇഒ അബ്ദുല്ല അല്‍-ഷെബെയ്ലി നിരവധി യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥരും പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

Content Highlights: The first batch of Saudi Arabia’s Artificial Intelligence Program for Internal Auditors graduated from IE University in Madrid. The initiative integrates AI into digital auditing to mitigate risks and enhance strategic decisions. It marks a strategic partnership with the Saudi Authority of Internal Auditors.

 

---- facebook comment plugin here -----

Latest