Kerala
ഒലവക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയില്‍
ആണ്‍വേഷം ധരിച്ചെത്തിയ യുവതി തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമവും നടത്തി
പാലക്കാട് | അസം സ്വദേശിനിയെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അഞ്ച് കിലോ കഞ്ചാവുമായി എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അസം സ്വദേശിനിയായ രൂപ്സാന ബീഗം (21) ആണ് പിടിയിലായത്. കേരള എക്സൈസിന്റെ സംസ്ഥാനതല ലഹരിവിരുദ്ധ പരിശോധനാ പദ്ധതിയായ ‘ഓപ്പറേഷന്‍ തണ്ടറി’ന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്. ആണ്‍വേഷം ധരിച്ചെത്തിയ യുവതി തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമവും നടത്തി
ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.പ്രാഥമിക അന്വേഷണത്തില്‍, സമാന ലഹരിമരുന്ന് കേസില്‍ രൂപ്സാന മുമ്പും അറസ്റ്റിലായിട്ടുണ്ടെന്ന വിവരം. ഹേമാംബിക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലായും ജയിലില്‍ കഴിഞ്ഞിട്ടുള്ളയാളാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Highlights: An Assam woman disguised as a man was arrested with five kilograms of ganja at Olavakkode railway station. The accused, Rupsana Begum, was caught during a state-wide Excise raid called Operation Thunder. Officials revealed that the woman was previously arrested and remanded in a similar drug case





