Connect with us

Kerala

പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പരാതി;സമതിയെ നിയോഗിക്കാനൊരുങ്ങി സര്‍ക്കാര്‍

സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് സമതിയുടെ ലക്ഷ്യം

Published

|

Last Updated

തിരുവനന്തപുരം |  കെഎസ്ആര്‍ടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാനൊരുങ്ങി ഗതാഗത വകുപ്പ്. സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് സമതിയുടെ ലക്ഷ്യം. ഗതാഗത മന്ത്രി സി പി ജോണ്‍, മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

സംസ്ഥാനത്ത് പ്രിയദര്‍ശിനി പദ്ധതി നടപ്പിലായതോടെ വലിയ തോതില്‍ വരുമാന നഷ്ടം നേരിടുന്നുവെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി. ഇത് തൊഴിലാളികളേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതിദിനം കനത്ത വരുമാനം നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ബസുടമകള്‍ രംഗത്തെത്തിയിരുന്നു.

 

8000 ത്തോളം സ്വകാര്യ ബസ്സുകളാണ് സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നത്. ഇതില്‍ മുപ്പതിനായിരത്തില്‍പ്രരം ജീവനക്കാരുണ്ട്. ഓരോ ദിവസത്തെയും ബസ്സിലെ വരുമാനം അനുസരിച്ചാണ് ജീവനക്കാരുടെ കൂലി. കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര തുടങ്ങിയതോടെ ഇവരുടെ ദിവസ വരുമാനത്തെ സാരമായി ബാധിച്ചു എന്നാണ് ആരോപണം.

Content Highlights: The Kerala transport department will form a committee to study complaints against the KSRTC Priyadarshini free travel scheme. Private bus owners have reported severe revenue losses since the scheme’s launch. This decision follows a meeting between Transport Minister C P John and the Chief Minister.

---- facebook comment plugin here -----

Latest