Kerala
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; നിലപാടില്‍ മാറ്റമില്ല: കെ രാജന്‍ എംഎല്‍എ
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന കാര്യത്തില്‍ ഒരു മാറ്റവുമില്ല. മാറ്റം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നുമില്ല
തിരുവനന്തപുരം | പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുന്‍ മന്ത്രിയും ഒല്ലൂര്‍ എംഎല്‍എയുമായ കെ രാജന്‍. സംസ്ഥാന സെക്രട്ടറി അക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും കെ രാജന്‍ വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന കാര്യത്തില്‍ ഒരു മാറ്റവുമില്ല. മാറ്റം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നുമില്ല -കെ രാജന്‍ വ്യക്തമാക്കി.
അകേ സമയം, പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സിപിഐയില്‍ ഭിന്നസ്വരമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജനങ്ങളെ ബാധിക്കാത്ത വിഷയത്തില്‍ വാശിപിടിക്കരുതെന്ന് സംസ്ഥാന എക്സിക്യൂട്ടൂവ് യോഗത്തില്‍ ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി.
മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തില്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും ആവശ്യം ഉയര്‍ന്നു. പാര്‍ട്ടിയെ മാത്രം ബാധിക്കുന്ന പ്രശ്നത്തെ മുഖ്യഅജണ്ടയായി ഉയര്‍ത്തി ഇറങ്ങരുത്. മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തില്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും അഭിപ്രായമുയര്‍ന്നു. അതേ സമയം പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന അഭിപ്രായവും സംസ്ഥാന എക്സിക്യൂട്ടൂവ് യോഗത്തില്‍ ചിലര്‍ പ്രകടിപ്പിച്ചു.
#CPI #KRajan #KeralaPolitics #LDF #KeralaNews #SirajLive
Content Highlights: CPI MLA K Rajan reaffirmed the party’s firm stance on demanding the opposition deputy leader position. He stated that the state secretary had already cleared the party’s position and no changes will be made. Meanwhile reports suggest internal dissent within the CPI executive meeting over the issue.





