Saudi Arabia
യു എ ഇയില്‍ നടക്കുന്ന യുദ്ധ, മിസൈല്‍ പ്രതിരോധ പരിശീലനം; സഊദി വ്യോമസേനയും റോയല്‍ പ്രതിരോധ സേനയും പങ്കെടുക്കും
മേഖലയിലെ പ്രധാന സംയുക്ത വ്യോമാഭ്യാസങ്ങളിലൊന്നായ എ ടി എല്‍ സി-35, യുദ്ധ സന്നദ്ധത വര്‍ധിപ്പിക്കുക, പ്രവര്‍ത്തന ആസൂത്രണം മെച്ചപ്പെടുത്തുക, വ്യോമ, മിസൈല്‍ യുദ്ധ സാഹചര്യങ്ങള്‍ അനുകരിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
റിയാദ് | സഖ്യകക്ഷി രാജ്യങ്ങള്‍ക്കൊപ്പം യു എ ഇയില്‍ നടക്കുന്ന എ ടി എല്‍ സി-35 വ്യോമ യുദ്ധ, മിസൈല്‍ പ്രതിരോധ പരിശീലനത്തില്‍ റോയല്‍ സഊദി വ്യോമസേനയും റോയല്‍ സഊദി വ്യോമ പ്രതിരോധ സേനയും പങ്കെടുക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
മേഖലയിലെ പ്രധാന സംയുക്ത വ്യോമാഭ്യാസങ്ങളിലൊന്നായ എ ടി എല്‍ സി-35, യുദ്ധ സന്നദ്ധത വര്‍ധിപ്പിക്കുക, പ്രവര്‍ത്തന ആസൂത്രണം മെച്ചപ്പെടുത്തുക, വ്യോമ, മിസൈല്‍ യുദ്ധ സാഹചര്യങ്ങള്‍ അനുകരിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. റോയല്‍ സഊദി വ്യോമസേന ടൊര്‍ണാഡോ വിമാനങ്ങളുമായാണ് പങ്കെടുക്കുന്നത്. പ്രതിരോധ, ആക്രമണ പ്രവര്‍ത്തനങ്ങള്‍, പോരാട്ട തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, രാത്രി വിമാനങ്ങള്‍, ആകാശ ഇന്ധനം നിറയ്ക്കല്‍ എന്നീ മേഖലകളിലാണ് പരിശീലനം.
രാജ്യങ്ങള്‍ക്കിടയില്‍ വൈദഗ്ധ്യം പങ്കിടുന്നതിനും വ്യോമ യുദ്ധ തന്ത്രങ്ങള്‍ പരിഷ്‌കരിക്കുന്നതിനും സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള പരമ്പരയുടെ ഭാഗമാണ് പരിശീലനം.




