Malappuram
സാന്ത്വന സദനം വാര്‍ഷികം; വളണ്ടിയര്‍ സംഗമം ശ്രദ്ധേയമായി
സദനം പരിസരത്ത് സംഘടിപ്പിച്ച പരിപാടി എസ്.വൈ.എസ് സംസ്ഥാന സാന്ത്വനം പ്രസിഡണ്ട് ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
മഞ്ചേരി | എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ മഞ്ചേരി 22 ആം മൈലില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാന്ത്വനം വളണ്ടിയര്‍ സംഗമം ശ്രദ്ധേയമായി.
സദനം പരിസരത്ത് സംഘടിപ്പിച്ച പരിപാടി എസ്.വൈ.എസ് സംസ്ഥാന സാന്ത്വനം പ്രസിഡണ്ട് ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ല ഫിനാന്‍സ് സെക്രട്ടറി ടി.സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡണ്ട് മുഈനുദ്ദീന്‍ സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്‌സനി,സദനം ഡയറക്ടര്‍ സി.കെ.അസൈനാര്‍ സഖാഫി,സെക്രട്ടറി പി.യൂസുഫ് സഅദി, സാന്ത്വനം സെക്രട്ടറി എം.ദുല്‍ഫുഖാര്‍ സഖാഫി,പി.പി മുജീബ് റഹ്മാന്‍, കെ.സൈനുദ്ദീന്‍ സഖാഫി,സയ്യിദ് ഹൈദറലി തങ്ങള്‍, ഹസൈനാര്‍ ബാഖവി, ഇബ്‌റാഹീം വെള്ളില എന്നിവര്‍ സംസാരിച്ചു.