Connect with us

National

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍; ധര്‍മസ്ഥലയില്‍ ഇന്നും പരിശോധന നടത്തും

.7 മൃതദേഹങ്ങള്‍ ഇവിടെ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍

Published

|

Last Updated

ബെംഗളുരു |  കര്‍ണാടകയിലെ ധര്‍മ്മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ ഇന്നും മണ്ണ് നീക്കിയുള്ള പരിശോധന നടത്തും. ഏഴാം സ്‌പോട്ടില്‍ ആണ് ഇന്ന് പരിശോധന തുടങ്ങുക. റോഡിനോട് ചേര്‍ന്നുള്ള സ്‌പോട്ടുകളും ഇന്ന് പരിശോധിക്കും.7 മൃതദേഹങ്ങള്‍ ഇവിടെ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍.

ഇന്നലെ ആറാം സ്‌പോട്ടില്‍ നിന്ന് അസ്ഥികള്‍ കണ്ടെത്തിരിക്കുന്നു. ഇതിന്റെ കാലപ്പഴക്കം അടക്കം പരിശോധിക്കും. ഡിജിപി പ്രണബ് മോഹന്തി ഇന്നലെ രാത്രി ബെല്‍ത്തങ്ങാടി എസ്‌ഐടി ഓഫീസില്‍ എത്തി. ഇവിടെ നിന്ന് 15 അസ്ഥികള്‍ ആണ് കണ്ടെത്തിയിട്ടുള്ളത്. പലതും പൊട്ടിയിട്ടുണ്ട്. തലയോട്ടിയുടെ ഭാഗം കണ്ടെത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. പുരുഷന്റെ അസ്ഥിയാണെന്നും സ്ഥിരീകരിച്ചു.. ഫോറെന്‍സിക് സംഘം അസ്ഥികള്‍ ശേഖരിച്ച് ബയോ സേഫ് ബാഗുകളില്‍ ആക്കി പരിശോധനക്ക് കൊണ്ടുപോയി. പുത്തൂര്‍ റവന്യൂ അസിസ്റ്റന്റ് സ്റ്റെല്ല വര്‍ഗീസിന്റെ സാന്നിധ്യത്തില്‍ മഹസര്‍ തയ്യാറാക്കി.

 

Latest