Connect with us

Kerala

മണല്‍ മാഫിയബന്ധം; സിവില്‍ പോലീസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

പോലീസ് ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവുമാണെന്നും, പോലീസിന്റെ സല്‍പ്പേരിന്കളങ്കമുണ്ടാക്കുന്നതാണെന്നും കണ്ടെത്തിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഇയാള്‍ക്കെതിരെ അച്ചടക്കനടപടി കൈക്കൊണ്ടത്

Published

|

Last Updated

പത്തനംതിട്ട |  മണല്‍ മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥനെ ജില്ലാ പോലീസ് മേധാവി വി അജിത് സസ്‌പെന്‍ഡ് ചെയ്തു. കോയിപ്രം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ എസ് ജേക്കബിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍സ് ചെയ്തത്.

കോയിപ്രം പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തുവരവേ, 2022 ആഗസ്റ്റ് ഒന്നു മുതല്‍ ഈവര്‍ഷം ജൂലൈ 24 വരെയുള്ള വിവിധ കാലയളവില്‍, മണല്‍ മാഫിയകളുമായി അടുപ്പമുള്ള നിരവധി ആളുകളുമായി ഫോണിലൂടെ അടുത്ത ബന്ധം നിലനിര്‍ത്തിയെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി. പോലീസ് ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവുമാണെന്നും, പോലീസിന്റെ സല്‍പ്പേരിന്കളങ്കമുണ്ടാക്കുന്നതാണെന്നും കണ്ടെത്തിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഇയാള്‍ക്കെതിരെ അച്ചടക്കനടപടി കൈക്കൊണ്ടത്. വകുപ്പുതല അന്വേഷണത്തിന് അടൂര്‍ ഡി വൈ എസ് പിയെ ചുമതലപ്പെടുത്തുകയും ചെയ്തു.