Connect with us

From the print

സമസ്ത സെന്റിനറി: മുഅല്ലിം സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച

സമസ്തയുടെ 100 പ്രകാശ വര്‍ഷങ്ങള്‍ എന്ന മുദ്രാവാക്യം അന്വർഥമാക്കി 100 മദ്റസാധ്യാപകര്‍ക്ക് എസ് ജെ എം നിര്‍മിച്ചുനല്‍കുന്ന മുഅല്ലിം ഭവനങ്ങളില്‍ ആദ്യത്തെ പത്ത് വീടുകളുടെ താക്കോല്‍ദാനം മന്ത്രി വി അബ്ദുർറഹ്്മാനും ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഫോം വിതരണോദ്ഘാടനം കാന്തപുരം ഉസ്താദും നിര്‍വഹിക്കും.

Published

|

Last Updated

കോഴിക്കോട് | സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി “അധ്യാപനം സേവനമാണ്’ എന്ന പ്രമേയത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 40 കേന്ദ്രങ്ങളില്‍ നടത്തുന്ന ജില്ലാ സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച മര്‍കസ് നോളജ് സിറ്റിയില്‍ നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30ന് ആരംഭിക്കുന്ന സംഗമം വൈകിട്ട് നാലിന് സമാപിക്കും.

സംഘാടക സമിതി ചെയര്‍മാന്‍ ലുഖ്മാന്‍ ഹാജി പതാക ഉയര്‍ത്തും. പ്രസിഡന്റ്്സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സുൽത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ് ജെ എം സെന്‍ട്രല്‍ കമ്മിറ്റി ജന. സെക്രട്ടറി തെന്നല അബൂഹനീഫല്‍ ഫൈസി പ്രസംഗിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്്ഡോ. അബ്ദുൽ ഹകീം അസ്ഹരി ആമുഖഭാഷണം നടത്തും. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെയും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമിന്റെയും സ്ഥാപക കാലഘട്ടം മുതല്‍ നേതൃരംഗത്ത് പ്രവര്‍ത്തിക്കുന്ന കെ കെ അഹ്്മദ് കുട്ടി മുസ്്ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ് എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും.

സമസ്തയുടെ 100 പ്രകാശ വര്‍ഷങ്ങള്‍ എന്ന മുദ്രാവാക്യം അന്വർഥമാക്കി 100 മദ്റസാധ്യാപകര്‍ക്ക് എസ് ജെ എം നിര്‍മിച്ചുനല്‍കുന്ന മുഅല്ലിം ഭവനങ്ങളില്‍ ആദ്യത്തെ പത്ത് വീടുകളുടെ താക്കോല്‍ദാനം മന്ത്രി വി അബ്ദുർറഹ്്മാനും ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഫോം വിതരണോദ്ഘാടനം കാന്തപുരം ഉസ്താദും നിര്‍വഹിക്കും. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ആവിര്‍ഭാവ കാലം മുതല്‍ തുടര്‍ച്ചയായി സേവനം ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട 100 മദ്റസാധ്യാപകരെ സമസ്ത സെന്റിനറി മുഅല്ലിം അവാര്‍ഡ് നല്‍കി സമ്മേളനം ആദരിക്കും. നിത്യരോഗികളായ മുഅല്ലിമീങ്ങള്‍ക്കുള്ള ആശ്വാസ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.

എം എല്‍ എമാരായ ലിന്റോ ജോസഫ്, പി ടി എ റഹീം, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ സി പി സൈതലവി, കേരള മുസ്്ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട്, എസ് ജെ എം വൈസ് പ്രസിഡന്റ്്ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, എസ് എം എ ജില്ലാ പ്രസിഡന്റ്്അബ്ദുസ്സ്വബൂര്‍ ബാഹസന്‍ തങ്ങള്‍, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്്സയ്യിദ് മുനീറുല്‍ അഹ്ദല്‍, ഐ സി എഫ് പ്രതിനിധി അബ്ദുൽ അസീസ് സഖാഫി മമ്പാട്, എസ് ജെ എം. യു എ ഇ പ്രതിനിധി ഉബൈദ് സഖാഫി, ഐ ഇ ബി ഐ ഡയറക്ടര്‍ ഹസൈനാര്‍ നദ്്വി സംസാരിക്കും. ഡോ. അബ്ദുന്നാസ്വിര്‍ മുസ്്ലിയാര്‍ (തമിഴ്നാട്), അബ്ദുർറഹ്്മാന്‍ മദനി ജപ്പു (കര്‍ണാടക), മൗലാനാ അബ്ദുശ്ശുകൂര്‍ സഅദി (മഹാരാഷ്ട്ര), മൗലാനാ മുഹമ്മദ് വസീം (ഗോവ), മൗലാനാ മുജീബ് നഈമി (രാജസ്ഥാന്‍) സംബന്ധിക്കും.

തുടര്‍ന്ന് “സമസ്തയുടെ ആദര്‍ശം’ എന്ന വിഷയത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം സി മുഹമ്മദ് ഫൈസി, “സമസ്ത സാധ്യമാക്കിയ വിദ്യാഭ്യാസ വിപ്ലവം’ എന്ന വിഷയത്തില്‍ എസ് വൈ എസ് സംസ്ഥാന ജന. സെക്രട്ടറി റഹ്്മത്തുല്ല സഖാഫി എളമരം സംസാരിക്കും.
സമാപന സംഗമത്തില്‍ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ അലി അബ്ദുല്ല, മദ്റസ ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ യഅ്ഖൂബ് ഫൈസി, മുഹമ്മദലി സഖാഫി വള്ളിയാട് പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, തെന്നല അബൂഹനീഫല്‍ ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സംബന്ധിച്ചു.

Latest