Connect with us

Kerala

സമസ്ത: 19 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കാസറഗോഡ് എന്നീ ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പത്തൊമ്പത് മദ്‌റസകള്‍ക്കു കൂടി അംഗീbകാരം നല്‍കി. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കാസറഗോഡ് എന്നീ ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

കോഴിക്കോട്: നൂറുല്‍ ഇസ്‌ലാം മദ്‌റസ മുഴിപ്പോത്ത്, എറണാകുളം: ഖമറുല്‍ ഉലും മദ്‌റസ പനയപ്പിള്ളി-മട്ടാഞ്ചേരി, ഇമാം അബൂഹുറൈറ (റ) സുന്നി മദ്‌റസ ഇരമല്ലൂര്‍, തിരുവനന്തപുരം: മീം സ്മാര്‍ട്ട് മദ്‌റസ വാളിക്കോട്-നെടുമങ്ങാട്, കാസറഗോഡ്: മള്ഹര്‍ സുന്നി മദ്‌റസ ഉപ്പള ടൗണ്‍, കര്‍ണാടക : ഇഹ്‌സാന്‍ മാസിന്‍ സുന്നി മദ്‌റസ ജഗലൂര്‍-ദാവങ്കരെ, ഹസ്‌റത്ത് ബിലാല്‍ അറബി മദ്‌റസ അമരപ്പന്‍ തോട്ട-ദാവങ്കരെ, സാഹിറ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മര്‍കസ് കൈക്കംമ്പ-ദക്ഷിണകന്നട, റബ്ബാനിയ്യ ഹൗസിംഗ് ബോര്‍ഡ് മദ്‌റസ ഗുണ്ടില്‍പേട്ട-മൈസൂര്‍, മദ്‌റസത്തു റബ്ബാനിയ്യ ഹൗസിംഗ് ബോര്‍ഡ് ഗുണ്ടില്‍പേട്ട-മൈസൂര്‍, തമിഴ്‌നാട് : മദ്‌റസത്തു ഗരീബ് നവാസ് മണികണ്ടം-തൃച്ചി, ഹസ്‌റത്ത് ഖാജാ മദ്‌റസ പാലക്കാറയ്, ഹലീമത്തുസ്സഅദിയ്യ തിരുവിതാംകോട്, തബ്‌ലെ ആലം മണികണ്ടം-തൃച്ചി, നാഗമംഗലം മദ്‌റസ നാഗമംഗലം, അല്‍ മുഹമ്മദിയ്യ സേലം, ബുസ്താനുല്‍ ഉലും ബ്ലൂഹില്‍സ് -മേട്ടുപാളയം, സുന്നത്ത് ജമാഅത്ത് കൊലകൊമ്പൈ, അല്‍ ഫലാഹ് അബൂ അണ്ണാ കോളനിഎന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്

കാരന്തൂര്‍ മര്‍കസ്സുസഖാഫത്തി സുന്നിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.

സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, കെ.കെ.അഹമദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വി.പി.എം.ഫൈസി വില്യാപള്ളി, അബൂഹനീഫല്‍ ഫൈസി തെന്നല, പി.എസ്.കെ.മൊയ്തു ബാഖവി മാടവന, സി.മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അഡ്വ. എ.കെ.ഇസ്മാഈല്‍ വഫാ, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, അലവി സഖാഫി കൊളത്തൂര്‍, അബ്ദുറഹ്മാന്‍ ദാരിമി കൂറ്റമ്പാറ, കെ.കെ.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ആലുവ, പി.സി.ഇബ്‌റാഹീം മാസ്റ്റര്‍, അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഇ.യഅഖൂബ് ഫൈസി, പ്രൊ.യു.സി.അബ്ദുല്‍ മജീദ്, കെ.കെ.മുഹമ്മദ് ഫൈസി വയനാട്, അബ്ദുറഹ്മാന്‍ മദനി ജപ്പു, ഉമര്‍ മദനി പാലക്കാട്, കെ.കെ.എം.കാമില്‍ സഖാഫി മംഗലാപുരം, ഹാജി അബ്ദുന്നാസിര്‍ ഹിശാമി ഊട്ടി, അഹ്മദ് കുട്ടി ബാഖവി ബത്തേരി, ശാദുലി ഫൈസി കൊടക് എന്നിവര്‍ പങ്കെടുത്തു.

പ്രൊഫ.എ.കെ.അബ്ദുല്‍ഹമീദ് സ്വാഗതവും പ്രൊഫ.കെ.എം.എ.റഹീം നന്ദിയും പറഞ്ഞു. സി.പി.സൈതലവി മാസ്റ്റര്‍ വരവ് ചെലവും റിപ്പോര്‍ട്ട് അവതരിപ്പിച്ചു.