meelad campaign
സ്വലാത്ത് ആത്മീയ സംഗമവും റബീഅ് ക്യാമ്പയിന്‍ ആരംഭവും വ്യാഴാഴ്ച
സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

മലപ്പുറം | മഅദിന്‍ അക്കാദമിക്ക് കീഴില്‍ നവംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ‘സ്‌നേഹ നബി’ ക്യാമ്പയിന്‍ വ്യാഴാഴ്ച നടക്കുന്ന സ്വലാത്ത് ആത്മീയ സമ്മേളനത്തോടെ ആരംഭിക്കും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും. സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രാര്‍ഥന നടത്തും. മുള്രിയ്യ, ഹദ്ദാദ് റാതീബ്, സ്വലാത്തുന്നാരിയ, ഖുര്‍ആന്‍ പാരായണം, തഹ്ലീല്‍, പ്രാര്‍ഥന, അന്നദാനം എന്നിവയുണ്ടാകും.
പഠനം, ആസ്വാദനം, സാഹിത്യം, കാരുണ്യം എന്നീ സെഷനുകളിലായി മീലാദ് വിളംബരം, റബീഉല്‍ അവ്വല്‍ 11ന് മലപ്പുറത്ത് നബിദിന സന്ദേശ റാലി, റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ മഅദിന്‍ ഗ്രാൻഡ് മസ്ജിദില്‍ മൗലിദ് ജല്‍സ, റബീഅ് ആത്മീയ സമ്മേളനം, പ്രവാചക സന്ദേശ പ്രഭാഷണങ്ങള്‍, സീറത്തുന്നബി, ചരിത്ര ശേഖരണം, ഹദീസ് ഇ-പോസ്റ്റര്‍ സന്ദേശം, പ്രഭാത മൗലിദ്, കൊളാഷ് പ്രദര്‍ശനങ്ങള്‍, ലൈറ്റ് ഓഫ് മദീന, വിവിധ ഭാഷകളില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്ന ആസ്വാദന വേദി, മൗലിദ് പാരായണം, സ്വീറ്റ് പ്രൈസ്, വെര്‍ച്വല്‍ അസംബ്ലി, മുത്ത് നബി ക്വിസ്, വീഡിയോ ടോക്, ബുക് ടെസ്റ്റ്, മദ്ഹ് ഗാന രചന, പ്രബന്ധ രചന, സ്റ്റാറ്റസ് വീഡിയോ, ഭക്ഷണ വിതരണം, വിധവാ സഹായം എന്നിവ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും.
സ്വലാത്ത് ആത്മീയ സംഗമത്തില്‍ സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ബാഖിര്‍ ശിഹാബ് തങ്ങള്‍, സയ്യിദ് ഹബീബ് തുറാബ് തലപ്പാറ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട് സംബന്ധിക്കും.