saji manjakkadambil
യു ഡി എഫിനു കനത്ത തിരിച്ചടിയേല്‍പ്പിച്ച് സജി മഞ്ഞക്കടമ്പില്‍ രാജിവച്ചു
മോന്‍സ് ജോൗസഫിന്റെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ചാണ് രാജി
കോട്ടയം | കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ രാജിവച്ചു. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും രാജിവിച്ചു. പാര്‍ട്ടിയില്‍ മോന്‍സ് ജോൗസഫിന്റെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ചാണ് രാജി. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മൂര്‍ധന്യ ഘട്ടത്തില്‍ സജിയുടെ രാജി ജോസഫ് വിഭാഗത്തിനും യു ഡി എഫിനും കനത്ത തിരിച്ചടിയായി.
പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് സജി പറഞ്ഞു. പത്രിക സമര്‍പ്പണത്തിന് പോലും പങ്കെടുപ്പിച്ചില്ല. ഇനി യു ഡി എഫുമായി ഒരു ബന്ധവുമില്ലെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ലോക്‌സഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിത്വത്തിന് അവകാശവാദമുന്നയിച്ച് സജി മഞ്ഞക്കടമ്പില്‍ രംഗത്തെത്തിയിരുന്നു.







