Connect with us

Kerala

സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്; മറ്റൊരു കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപനം ഉടന്‍

സജി അനുകൂലികളുടെ യോഗം കോട്ടയത്ത് ചേരും

Published

|

Last Updated

കോട്ടയം |  കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിയയിലേക്ക്. മുന്‍ ജില്ല യുഡിഎഫ് ചെയര്‍മാന്‍ കൂടിയായിരുന്ന സജി മഞ്ഞക്കടമ്പില്‍ തല്‍സ്ഥാനം കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാകും. സജി അനുകൂലികളുടെ യോഗം കോട്ടയത്ത് ചേരും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്‍ഡിഎയിലേക്ക് പോകുന്ന കാര്യം യോഗത്തിനുശേഷം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. മോന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്ക് തിരിച്ചുപോയാല്‍ ദുരന്തമാകുമെന്നും തല്‍ക്കാലം ഒരു പാര്‍ട്ടിയിലേക്കുമില്ലെന്നുായിരുന്നു സജി മഞ്ഞക്കടമ്പില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുന്നില്ലെന്നാരോപിച്ചാണ് സജി കേരള കോണ്‍ഗ്രസ് വ്ിട്ടത്.

 

---- facebook comment plugin here -----

Latest