സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ വ്യക്തത തേടാം.
സ്റ്റാന്റിംഗ് കോണ്‍സിലിനോടാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. ഗവര്‍ണര്‍ നാളെ വൈകീട്ട് തലസ്ഥാനത്ത് എത്തും.
സത്യപ്രതിജ്ഞ സംബന്ധിച്ചു ഗവര്‍ണറുടെ തീരുമാനം കാത്തിരിക്കുകയാണ് സര്‍ക്കാര്‍. ഭരണഘടനയെ വിമര്‍ശിച്ച് ജൂലൈ മൂന്നിനായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ജൂലൈ ആറിന് രാജിവെച്ചു. കേസ് അന്വേഷിച്ച പോലീസ് കുറ്റകൃത്യമില്ലെന്നു റിപ്പോര്‍ട്ടു നല്‍കിയതോടെയാണ് തിരിച്ചുവരവിന് കളമൊരുങ്ങിയത്.
വീഡിയോ കാണാം







