Connect with us

Kerala

സജി ചെറിയാന്റെ വിവാദ പ്രസംഗം; എ കെ ജി സെന്ററില്‍ നിര്‍ണായക യോഗം പുരോഗമിക്കുന്നു

സര്‍ക്കാര്‍ നിയമവിദഗ്ധരുമായും ചര്‍ച്ച തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം |  ഭരണഘടനക്ക് എതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പ്രസംഗത്തിന് പിറകെ മന്ത്രിയുടെ എ കെ ജി സെന്ററില്‍ നിര്‍ണായക ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമടക്കം വലിയ പ്രതിഷേധം നിയമസഭയിലടക്കം ഉയര്‍ത്തിയതിന് പിറകെയാണ് സിപിഎമ്മില്‍ ചര്‍ച്ചകള്‍ സജീവമായത്. അവയിലബള്‍ സെക്രട്ടറിയേറ്റ് എകെജി സെന്ററില്‍ ചേരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

മന്ത്രിയെ പാര്‍ട്ടി പിന്തുണക്കുമോ തള്ളുമോ എന്ന കാര്യത്തില്‍ ഇതുവരെ സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. ഇന്ന് വൈകിട്ട് മന്ത്രിസഭായോഗവും ചേരുന്നുണ്ട്. ഇതോടൊപ്പം സര്‍ക്കാര്‍ നിയമവിദഗ്ധരുമായും ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. സജി ചെറിയാനെതിരെ കേസ് കോടതിയിലെത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ശക്തമായ സാഹചര്യത്തില്‍ എജി അടക്കം ഉള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

അതേ സമയ സജി ചെറിയാന്റെ വിവാദമായ മല്ലപ്പള്ളി പ്രസംഗം അനുചിതമെന്നാണ് സിപിഐ വിലയിരുത്തല്‍. ഈ വിവാദം നിയമ പ്രതിസന്ധിക്ക് ഇടയാക്കിയേക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.