Connect with us

Kerala

എ സുരേഷിനെ പാര്‍ട്ടി പുറത്താക്കിയതാണെന്നും ചേര്‍ത്ത് നിര്‍ത്താന്‍ നോക്കുമ്പോള്‍ കോണ്‍ഗ്രസിലേക്ക് പോയാല്‍ എന്തു ചെയ്യുമെന്നും എം വി ഗോവിന്ദന്‍

പുറത്താക്കിയാല്‍ പുറത്താക്കിയത് തന്നെയാണെന്നും മലമ്പുഴയിലെ സി പി എം വോട്ടില്‍ വിള്ളല്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

പാലക്കാട് | വി എസ് അച്യുതാനന്ദന്റെ പി എ ആയിരുന്ന എ സുരേഷിനെ സി പി എം പുറത്താക്കിയതാണെന്നും പാര്‍ട്ടി ചേര്‍ത്ത് നിര്‍ത്താന്‍ നോക്കുമ്പോള്‍ കോണ്‍ഗ്രസിലേക്ക് പോയാല്‍ എന്തു ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

പുറത്താക്കിയ സുരേഷിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ചെവികൊള്ളില്ല. നൂറു തവണ അപ്പീല്‍ തന്നിട്ടും കാര്യമില്ല. പുറത്താക്കിയാല്‍ പുറത്താക്കിയത് തന്നെയാണെന്നും മലമ്പുഴയിലെ സി പി എം വോട്ടില്‍ വിള്ളല്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. നടന്‍ പ്രേംകുമാര്‍ പാര്‍ട്ടി അംഗമല്ല. അദ്ദഹത്തിന്റെ പിണക്കം ഒഴിവാക്കാന്‍ പാര്‍ട്ടി ശ്രമിക്കും. പിണങ്ങിയേ അടങ്ങൂ വെന്ന് വെച്ചാല്‍ എന്ത് ചെയ്യുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

എ സുരേഷ് മലമ്പുഴയില്‍ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. വി ഡി സതീശന്‍ നയിക്കുന്ന യാത്ര നാളെ പാലക്കാട് എത്തുമ്പോള്‍ സുരേഷ് പങ്കെടുക്കും. കെ പി സി സി പ്രതിനിധികള്‍ എ സുരേഷുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

 

Latest