Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; കെ എസ് ബൈജു വീണ്ടും റിമാന്‍ഡില്‍

സ്വര്‍ണക്കൊള്ള കേസില്‍ കെഎസ് ബൈജു ഏഴാം പ്രതിയാണ്.

Published

|

Last Updated

പത്തനംതിട്ട| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിനെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ കെ എസ് ബൈജുവിനെ വൈകുന്നേരം 4 മണിവരെ എസ് ഐ ടിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി സമയം അവസാനിച്ചതോടെ ബൈജുവിനെ വിണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതേസമയം കട്ടിളപ്പാളിയിലെ സ്വര്‍ണ്ണക്കടത്തിയ കേസില്‍ കെ എസ് ബൈജുവിന്റെ ജാമ്യപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. തുടര്‍ന്ന് ദ്വാരപാലക ശില്പങ്ങളുടെ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ബൈജുവിനെ കസ്റ്റഡിയില്‍ വിട്ടു.

സ്വര്‍ണക്കൊള്ള കേസില്‍ കെഎസ് ബൈജു ഏഴാം പ്രതിയാണ്. 2019ല്‍ മഹസര്‍ തയാറാക്കുന്ന സമയത്തും പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ കൊടുത്തു വിടുമ്പോഴും ബൈജുവായിരുന്നു തിരുവാരണം കമ്മീഷണര്‍.

 

---- facebook comment plugin here -----

Latest